About US
ലെജിസ്ലേറ്റർ എക്സിക്യൂട്ടീവ് ജുഡീഷ്യറി തുടങ്ങിയ മൂന്ന് ഉറച്ച തൂണുകളിൽ ആണ് ഇന്ത്യൻ ജനാധിപത്യം പടുത്തുയർത്തിയത് എങ്കിലും നാലാം എസ്റ്റേറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങൾക്കാണ് കണ്ണിലെ കൃഷ്ണമണിപോലെ നമ്മുടെ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കാനുള്ള നിയോഗം. എന്നാൽ ഏഴു പതിറ്റാണ്ട് പിന്നിട്ട സ്വതന്ത്രഭാരതത്തിൽ ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഒന്നിനു പുറകെ മറ്റൊന്നായി ദുർബലമാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. എക്സിക്യൂട്ടീവും ലെജിസ്ലേറ്ററിയും എന്തിന് ജുഡീഷ്യറിയുടെപോലും നീതിബോധം ചർച്ചചെയ്യപ്പെടുന്ന സങ്കീർണമായ ഒരു സാഹചര്യത്തിലാണ് ന്യൂസ് നെറ്റ് കേരള എന്ന ഓൺലൈൻ മാധ്യമം പിറവിയെടുക്കുന്നത്. മുഖം നോക്കാതെ സത്യം പറയുമെന്നും അഴിമതിക്കെതിരെ അവസാനം വരെ പോരാടുമെന്നും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.