Politics

ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമ പട്ടികയായി

ന്യൂഡൽഹി : സംസ്ഥാനത്ത് കോൺഗ്രസ് ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമ പട്ടികയായി. തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ പട്ടികയ്ക്ക് കോൺഗ്രസ് പ്രസിഡന്റ് അംഗീകാരം നൽകി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പട്ടിക പ്രഖ്യാപിച്ചത്.

അതേസമയം ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച്‌ ദൃശ്യമാദ്ധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എം.എല്‍.എ കെ ശിവദാസന്‍ നായരെയും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി അറിയിച്ചു.

പുതിയ ഡിസിസി അധ്യക്ഷന്‍മാര്‍

തിരുവനന്തപുരം – പാലോട് രവി
കൊല്ലം – പി രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട – സതീഷ് കൊച്ചുപറമ്ബില്‍
ആലപ്പുഴ – ബാബു പ്രസാദ്
കോട്ടയം – നാട്ടകം സുരേഷ്
ഇടുക്കി – സി പി മാത്യു
എറണാകുളം – മുഹമ്മദ് ഷിയാസ്
തൃശൂര്‍ – ജോസ് വള്ളൂര്‍
പാലക്കാട് – എ തങ്കപ്പന്‍
മലപ്പുറം – വി എസ് ജോയി
കോഴിക്കോട് – കെ പ്രവീണ്‍കുമാര്‍
വയനാട് – എംഡി അപ്പച്ചന്‍
കണ്ണൂര്‍ – മാര്‍ട്ടിന്‍ ജോര്‍ജ്
കാസര്‍ഗോഡ് – പി കെ ഫൈസല്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button